Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nipah Virus

കോ​ഴി​ക്കോ​ട്ട് നി​പ ബാ​ധി​ച്ച ആ​ളു​ടെ നി​ല ഗു​രു​ത​രം

കോ​ഴി​ക്കോ​ട്∙ നി​പ രോ​ഗ​ബാ​ധി​ത​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള 43-കാ​ര​ന്‍റെ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. നി​ല​വി​ൽ പ്ര​ത്യേ​ക ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ലാ​ണ് രോ​ഗി​യു​ള്ള​ത്.

ഡോ​ക്ട​ർ​മാ​രു​ടെ പ്ര​ത്യേ​ക സം​ഘ​മാ​ണ് രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല നി​രീ​ക്ഷി​ക്കു​ന്ന​ത്. യു​വാ​വി​ന്‍റെ സാമ്പിൾ ബു​ധ​നാ​ഴ്ച പൂ​നെ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ച്ചു. ഫ​ലം ഇ​ന്നു ല​ഭി​ക്കു​ന്ന​തോ​ടെ മാ​ത്ര​മേ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​കൂ.

രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളോ​ടും മ​റ്റും സം​സാ​രി​ച്ച് രോ​ഗി​യു​ടെ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. രോ​ഗി​യു​ടെ അ​ടു​ത്ത സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട അ‍​ഞ്ചു പേ​രു​ടെ സാ​ന്പി​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗ​നി​ർ​ണ​യ​ത്തി​നാ​യി പ​രി​ശോ​ധി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലും കോ​ഴി​ക്കോ​ടും ആ​രോ​ഗ്യ വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നാ​കും തു​ട​ർ​ന​ട​പ​ടി​ക​ളി​ൽ തീ​രു​മാ​നം എ​ടു​ക്കു​ക.

Kerala

നി​പ; ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​യു​ടെ ബ​ന്ധു​വാ​യ ഒ​രു കു​ട്ടി​ക്കു​കൂ​ടി പ​നി

പാ​ല​ക്കാ​ട്: നി​പ ബാ​ധി​ച്ച പാ​ല​ക്കാ​ട് ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി​നി​യു​ടെ (38) സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഒ​രു കു​ട്ടി​ക്കു​കൂ​ടി പ​നി ബാ​ധി​ച്ചു. കു​ട്ടി​യെ പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. കു​ട്ടി​യു​ടെ അ​മ്മ​യും സ​ഹോ​ദ​ര​നും ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​ണ്.

ഇ​തോ​ടെ ആ​കെ പ​നി ബാ​ധി​ത​ർ നാ​ലാ​യി. നി​പ ബാ​ധി​ച്ച യു​വ​തി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച​യാ​ണ് യു​വ​തി​യെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

നി​പ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് കേ​ന്ദ്ര സം​ഘം പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തും. നി​ല​വി​ൽ 173 പേ​രാ​ണ് നി​പ്പ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​യു​ന്ന​ത്. ത​ച്ച​നാ​ട്ടു​ക​ര, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ്ര​വേ​ശ​ന നി​രോ​ധ​നം തു​ട​രു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദേ​ശ​വും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

Kerala

നി​പ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള യു​വ​തി​യു​ടെ മ​ക​നും പ​നി; കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

പാ​ല​ക്കാ​ട്: നി​പ ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള യു​വ​തി​യു​ടെ 12 വ​യ​സു​കാ​ര​നാ​യ മ​ക​നും പ​നി. കു​ട്ടി​യെ മ​ണ്ണാ​ര്‍​ക്കാ​ട്ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​തേ​സ​മ​യം ഇ​വ​രു​ടെ ഭ​ര്‍​തൃ​സ​ഹോ​ദ​ര​ന്‍റെ നാ​ല് മ​ക്ക​ളു​ടെ​യും യു​വ​തി​യു​ടെ മ​റ്റൊ​രു മ​ക​ന്‍റെ​യും പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി യു​വ​തി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​വ​രെ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നി​പ വാ​ർ​ഡി​ലാ​ണ് ഇ​വ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. യു​വ​തി​ക്ക് എ​വി​ടെ നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Kerala

നി​പ; ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍​ന്നു

മ​ല​പ്പു​റം: ര​ണ്ട് നി​പ കേ​സു​ക​ള്‍ സ്ഥി​രീ​ക​രി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് അ​തീ​വ ജാ​ഗ്ര​ത തു​ട​രു​ന്നു. രാ​വി​ലെ പ​ത്തി​ന് സ്ഥി​തി വി​ല​യി​രു​ത്താ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍​ന്നു.

ക​ണ്ടെ​യ്‌​മെ‌​ന്‍റ് സോ​ണു​ക​ളി​ല്‍ ക​ര്‍​ശ​ന ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. മ​ല​പ്പു​റം പാ​ല​ക്കാ​ട്ടു​മാ​ണ് നി​ല​വി​ൽ നി​പ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.‌

മ​ങ്ക​ട സ്വ​ദേ​ശി​യാ​യ പ​തി​നെ​ട്ടു​കാ​രി​യു​ടെ മ​ര​ണം നി​പ ബാ​ധി​ച്ചാ​ണെ​ന്ന് സ്ഥി​രീ​ക​രു​ന്നു. പാ​ല​ക്കാ​ട് നി​പ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള 38കാ​രി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. നി​ല​വി​ല്‍ ര​ണ്ട് കേ​സു​ക​ളും ത​മ്മി​ല്‍ ബ​ന്ധ​മി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.

മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ അ​തീ​വ ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്. മൂ​ന്ന് ജി​ല്ല​ക​ളി​ലും ക​ണ്ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു. നി​പ സ്ഥി​രീ​ക​രി​ച്ച ര​ണ്ട് പേ​രു​ടെ​യും റൂ​ട്ട് മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു. റൂ​ട്ട് മാ​പ്പി​ലെ സ്ഥ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

മ​ല​പ്പു​റം ജി​ല്ല​യി​ലെ മ​ക്ക​ര​പ​റ​മ്പ്, കൂ​ട്ടി​ല​ങ്ങാ​ടി, മ​ങ്ക​ട, കു​റു​വ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഇ​രു​പ​ത് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ ആ​യി പ്ര​ഖ്യാ​പി​ച്ചു. പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​യി 345 പേ​രാ​ണ് സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള്ള​ത്.

Kerala

നി​പ; മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ക​ന​ത്ത ജാ​ഗ്ര​ത

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ സ്ഥി​രീ​ക​രി​ച്ച​തോ​ടെ മേ​ഖ​ല​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത. മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ അ​തീ​വ ജാ​ഗ്ര​ത തു​ട​രു​കയാണ്.

മൂ​ന്ന് ജി​ല്ല​ക​ളി​ലും കൺട്രോൾ റൂ​മു​ക​ൾ തു​റ​ന്നു. നി​പ സ്ഥി​രീ​ക​രി​ച്ച ര​ണ്ട് പേ​രു​ടെ​യും റൂ​ട്ട് മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു. റൂ​ട്ട് മാ​പ്പി​ലെ സ്ഥ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

മ​ങ്ക​ട സ്വ​ദേ​ശി​യാ​യ പ​തി​നെ​ട്ടു​കാ​രി​യു​ടെ മ​ര​ണം നി​പ ബാ​ധി​ച്ചാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ, മ​ല​പ്പു​റം ജി​ല്ല​യി​ലെ മ​ക്ക​ര​പ​റ​മ്പ്, കൂ​ട്ടി​ല​ങ്ങാ​ടി, മ​ങ്ക​ട, കു​റു​വ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഇ​രു​പ​ത് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ ആ​യി പ്ര​ഖ്യാ​പി​ച്ചു.

പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​യി 345 പേ​രാ​ണ് സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള്ള​ത്. പാ​ല​ക്കാ​ട് നി​പ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള 38കാ​രി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

Latest News

Corehub Up